ചായ തരാന്‍ റോബോട്ട് വരും

Saturday 24 March 2018 2:50 am IST
"undefined"

ഹോട്ടല്‍ ലോബികളില്‍ ചായയും വെള്ളവുമെല്ലാം നല്‍കാന്‍ റോബോട്ട്. ഹോസ്പിറ്റാലിറ്റി, ബാങ്കിങ് മേഖലകളില്‍ വ്യക്തികള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന ഹിറോ എന്ന റോബോട്ട് ആണ് റോബോ ഇന്‍വെന്‍ഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് അവതരിപ്പിച്ചത്. ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ചികില്‍സ സ്വീകരിക്കാന്‍ സഹായിക്കുന്ന ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ടപ്പും പ്രദര്‍ശനത്തിനുണ്ട്. 

കെട്ടിടനിര്‍മാണ സാമഗ്രികള്‍ നിര്‍മാണസ്ഥലത്ത് എത്തിക്കുകയും നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ 3ഡി കാഴ്ച ഒരുക്കുകയും ചെയ്യുന്ന ബില്‍ഡ് നെക്സ്റ്റ് സ്റ്റാര്‍ട്ടപ്പും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 

രാജ്യത്ത് ആദ്യമായി സൗരോര്‍ജ യാത്രാബോട്ടുകള്‍ അവതരിപ്പിച്ച കൊച്ചിയിലെ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് എന്ന സ്റ്റാര്‍ട്ടപ്പും പ്രദര്‍ശനത്തില്‍ സജീവമാണ്. സാങ്കേതിക മേഖലയില്‍ കേരളത്തിന്റെ ഭാവി സൂചിപ്പിക്കുന്ന 270 ഡിഗ്രി വീഡിയോ വാളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹാഷ് ഫ്യൂച്ചര്‍ വേദിയായ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഡിജിറ്റല്‍ പ്രദര്‍ശനവേദിയിലാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്റെയും കൊച്ചി മേക്കര്‍ വില്ലേജിന്റെയും കീഴിലുളള സ്റ്റാര്‍ട്ടപ്പുകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നത്. കൊച്ചി സ്മാര്‍ട്ട് സിറ്റിയും കേരള സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ നൂതന ഡിജിറ്റല്‍ അനുഭവം സമ്മാനിക്കുന്ന പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.