മെട്രോ പദ്ധതിയുടെ അനുമതിക്കായി, ‘എന്താ മോദിയുടെ മുഖത്തു കയറി മാന്തണോ’ എന്ന് മന്ത്രി ജി. സുധാകരന് ജല്പിച്ചതായി പത്രവാര്‍ത്തയുണ്ടായിരുന്നു. ഒരു ഭ്രാന്തന്റെ ജല്പനങ്ങളായേ ജനം ഇതൊക്കെ കരുതാനിടയുള്ളൂ. എന്നിരുന്നാലും മഹാകവി സുധാകരനോടൊരപേക്ഷയുണ്ട്. അരുത്, സുധാകരാ അരുത്. ഭ്രാന്തുപിടിച്ച് ആ പാവം മോദിയുടെ മുഖം മാന്തിപ്പൊളിക്കരുത്. എന്തൊക്കെയായാലും ആ മനുഷ്യന് നമ്മുടെ പ്രധാനമന്ത്രിയല്ലേ?
എം. ശ്രീധരന്,
വരവൂര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: