മധുര മനോജ്ഞ ചൈന

Saturday 24 March 2018 2:34 am IST

ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ അതീവ സുപ്രധാന നിയമഭേദഗതി എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട, ഷി ചിന്‍പിങ് ചൈനയുടെ എന്നു പറഞ്ഞാല്‍ പോരാ ജനകീയ ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകുമെന്ന ശുപാര്‍ശ 2960 ലേറെ പേരുടെ ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടത്രെ! എത്ര മനോഹരമായ വാര്‍ത്ത!

ലോകം മുഴുവന്‍ ജനാധിപത്യത്തിലേക്ക് കുതിക്കാന്‍ കൊതിക്കുമ്പോള്‍ 'ഒരു നവജീവിതമുണ്ടെന്ന്' കമ്മ്യൂണിസ്റ്റുകാരെന്നും പാടിപ്പുകഴ്ത്താറുള്ള ചൈനയിലെന്തേ ഇങ്ങനെ ഏകാധിപത്യം മുഖമുദ്രയാക്കി അധികാരം വ്യക്തികളുടെ ഉരുക്കുമുഷ്ടികളിലൊതുക്കാന്‍ കൂട്ടുനില്‍ക്കുന്നു? ജനാധിപത്യ വിശ്വാസികളുടെ സംശയത്തിന് മറുപടി നല്‍കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ തയ്യാറാകുമോ?

ചെങ്കോട്ടയിലും ചെങ്കൊടി പാറുമെന്ന് കമ്യൂണിസ്റ്റുകാര്‍ വീമ്പടിച്ചു നടന്ന കാലത്തും അവരുടെ ഘടകകക്ഷികളായി മുദ്രാവാക്യം ഏറ്റുവിൡച്ച് മുഴക്കിയവര്‍ ഇന്നും പിന്നാലെ നടക്കുന്ന ജനാധിപത്യ വിശ്വാസികള്‍ എന്ന് മേനിനടിച്ചു നടക്കുന്ന കൂട്ടാളികള്‍ അവരുടെ അണികളെ എന്തുപറഞ്ഞ് സമാശ്വസിപ്പിക്കുന്നു എന്നറിയാന്‍ താല്‍പര്യമില്ലേ ഇവിടുത്തെ മറ്റു പാര്‍ട്ടികള്‍ക്ക്?

ആരും ഊതിക്കെടുത്താതെ സ്വയം കെട്ടടങ്ങാന്‍വെമ്പുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇനി അതിനെക്കുറിച്ചൊന്നും ചിന്തിച്ചു തലപുണ്ണാക്കേണ്ട കാര്യമില്ലെന്നത് ആശ്വാസംതന്നെ!

സി.പി. ഭാസ്‌കരന്‍, 

നിര്‍മ്മലഗിരി, കണ്ണൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.