അരൂരില്‍ രാപ്പകല്‍ സമരം സമാപിച്ചു, കുട്ടനാട്ടില്‍ തുടങ്ങി

Saturday 24 March 2018 2:00 am IST

 

പൂച്ചാക്കല്‍: എന്‍ഡിഎ അരൂര്‍ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു. ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 

 പൂച്ചാക്കല്‍ കവലയില്‍ ചേര്‍ന്ന യോഗം ബിജെപി സംസ്ഥാന കമ്മറ്റിയംഗം ടി.കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷനായി. 

 ഇന്നലെ വൈകിട്ട് സമാപന സമ്മേളനം ബിജെപി ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.  ബിഡിജെഎസ് ജില്ലാ ജോ. സെക്രട്ടറി ബിജുദാസ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഇന്ദുചൂഡന്‍, സി. മധുസൂദനന്‍, ബി. ബാലാനന്ദ്, സി. മിഥുന്‍ ലാല്‍, എം.വി. രാമചന്ദ്രന്‍, എന്‍.വി പ്രകാശന്‍, അമ്പിളി ബാബു, സി.ആര്‍ രാജേഷ്, സജുമാട്ടേല്‍, എന്‍. ദേവദാസ്, ദിലീപ് കുമാര്‍, കെ.സി വിനോദ്കുമാര്‍, രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 കുട്ടനാട്:  മദ്യനയം, വനവാസിമേഖലയിലെ പട്ടിണി മരണങ്ങള്‍, ഭൂമി പ്രശ്‌നം, കൊലപാതകരാഷ്ട്രീയം ഈ വിഷയങ്ങള്‍ ഉന്നയിച്ച് എന്‍ഡിഎ സംസ്ഥാന ഭാഗമായി നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ ഭാഗമായി മങ്കൊമ്പിലും രാപ്പകല്‍ സമരം നടത്തി. ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷനായി. പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. 

 ജെഎസ്എസ് സംസ്ഥാന കമ്മറ്റി അംഗം കെ.പി സുരേഷ്, ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.കെ വാസുദേവന്‍, സംസ്ഥാന കമ്മറ്റിയംഗം ടി.കെ അരവിന്ദാക്ഷന്‍, പട്ടികജാതി മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് പി.എന്‍ രാജുകുട്ടി, കെ.ബി ഷാജി, കെ. ജയകുമാര്‍, ജെഎസ്എസ് കുട്ടനാട് മണ്ഡലം കമ്മറ്റിയംഗം സജിമോന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.