പണയതട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Saturday 24 March 2018 2:00 am IST

 

അരൂര്‍: പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണം മറിച്ചു വിറ്റെന്ന് കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനടക്കമെതിരെ കേസ്. പട്ടണക്കാട് 1144 സര്‍വ്വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. പട്ടണക്കാട് പാലക്കല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ സോമിനിയുടെ പരാതിയിലാണ് പട്ടണക്കാട് പോലീസ് കോണ്‍ഗ്രസ് ഡിസിസി അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ എം കെ ജയപാല്‍, ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് സാബി മോള്‍ എന്നിവര്‍ക്കെതിരെ  കേസെടുത്തത്. 2013ല്‍ 17, 200 മില്ലിഗ്രാം വരുന്ന സ്വര്‍ണ്ണം 20,000 രൂപയ്ക്ക് സോമിനി പണയം വച്ചിരുന്നു. സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ലേലത്തില്‍ വിറ്റുപോയതായുള്ള അറിയിപ്പാണ് ഇവര്‍ക്ക് ലഭിച്ചത്.ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.