ജനറല്‍ ആശുപത്രിയില്‍ കാല്‍മുട്ടു മാറ്റിവയ്ക്കല്‍ വിജയം

Saturday 24 March 2018 2:00 am IST

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയുടെ അസ്ഥി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കാല്‍മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രിയില്‍ ആദ്യമായാണ് ഈ ശസ്ത്രക്രിയ. 

 10 വര്‍ഷമായി മുട്ടുവേദനയാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന സരസ്വതിയമ്മയ്ക്കാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഡോ. വേണുഗോപാല്‍, ഡോ. ഹരിപ്രസാദ്, ഡോ. ശരത് എന്നീ അസ്ഥി വിഭാഗം ഡോക്ടര്‍മാരും അനസ്തേഷ്യാ ഡോക്ടര്‍മാരായ ഡോ. മിനിഘോഷ്, ഡോ. സജീവ്, ഡോ. പല്ലവി എന്നിവരും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. 

 സ്വകാര്യആശുപത്രികളില്‍ 2.75 ലക്ഷം രൂപ  ചെലവു  വരുന്ന ശസ്ത്രക്രിയയ്ക്ക് ഈ രോഗിയ്ക്ക് ചെലവ് വന്നത് 50,000 രൂപമാത്രമാണ്. പതിനഞ്ചോളം രോഗികള്‍ക്ക് ആര്‍ത്രോസ്‌കോപ്പി ചെയ്ത് മുട്ടുവേദനയ്ക്കുള്ള ചികിത്സ നടത്തി  സുഖപ്പെടുത്തിയിട്ടുണ്ട്. 

 അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് വളരെ നിസ്സാര ചെലവില്‍ ഓപ്പറേഷന്‍ നടത്തികൊടുത്ത് അവരുടെ അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുസെിലെ മന്ന് ജില്ല മെഡിക്കല്‍ ഓഫീസിലെ ഡപ്യൂട്ടി ഡിഎംഒ ഡോ. സിദ്ധാര്‍ഥന് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.