മടവൂര്‍ ആടിയൊഴിഞ്ഞഭാഗം ശിഷ്യര്‍ പൂര്‍ത്തിയാക്കും

Saturday 24 March 2018 2:00 am IST

 

മാവേലിക്കര: അരങ്ങില്‍  ആശാന്‍ ബാക്കിവെച്ച ഭാഗം ആടി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് കഥകളിയാചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരുടെ ശിഷ്യന്മാര്‍.രാവണ വിജയം കഥകളി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മടവൂര്‍ അരങ്ങൊഴിഞ്ഞത്.ഇതിന് ശേഷമുള്ള ഭാഗം അഭിനയിച്ച് പൂര്‍ത്തിയാക്കാനാണ് ശിഷ്യന്മാര്‍ തീരുമാനിച്ചിരിക്കുന്നത്.ആശാന്‍ സ്മൃതി വന്ദനം എന്ന പരിപാടി നാളെ വൈകിട്ട് 4ന് മാവേലിക്കര ഗാനസഭാ മന്ദിരത്തില്‍ നടക്കും.കഥകളി ആസ്വാദക സംഘം പ്രസിഡന്റ് ജെ.ഗോപകുമാര്‍ അദ്ധ്യക്ഷനാകും.പരിപാടിയില്‍ പ്രൊഫ ആര്‍.ആര്‍.സി വര്‍മ്മ ,മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.