കുഴല്‍ കിണര്‍ അപകടം; ധനസഹായം കൈമാറി

Saturday 24 March 2018 2:00 am IST

 

ചേര്‍ത്തല: മണ്ണഞ്ചേരിയില്‍ കുഴല്‍ കിണര്‍ കുത്തുന്നതിനിടെ ശ്വാസം മുട്ടിമരിച്ച യുവാക്കളുടെ കുടുംബത്തിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കൈമാറി. ഫെബ്രുവരി 13ന് മണ്ണഞ്ചേരിയില്‍ നടന്ന  സംഭവത്തില്‍ രണ്ട് പേരാണ് മരിച്ചത്. തിരുവിഴ ശാഖാംഗം മാരാരിക്കുളം വടക്ക്   7-ാം വാര്‍ഡ് മേനോന്‍ തോപ്പില്‍ ഗംഗാധരന്റെ മകന്‍ ഗിരിഷ്(38)ഉം, പെരുന്തുരുത്ത് ശാഖ കഞ്ഞിക്കുഴി 11-ാം വാര്‍ഡ് പാന്തേഴത്തുവെളി അനില്‍കുമാറിന്റെ മകന്‍ അമല്‍(19) എന്നിവരാണ് മരിച്ചത്. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ഗിരിഷിന്റെ കുടുംബാംഗങ്ങള്‍ക്ക് വീട്ടിലെത്തി സഹായധനം കൈമാറി. കെ.കെ. പുരുഷോത്തമന്‍,  ഗംഗാധരന്‍ മാമ്പൊഴി, പുഷ്‌ക്കരന്‍, പി.ശിവാനന്ദന്‍, പി.ഡി. ബിനോയ്, ഷാജിഎന്നിവര്‍ സംബന്ധിച്ചു. അമലിന്റെ കുടുംബത്തിന് ഇന്ന് തുക കൈമാറും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.