പാണാവള്ളിയില്‍ പോലീസ് അഴിഞ്ഞാട്ടം

Saturday 24 March 2018 2:00 am IST

 

ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് പോലീസ് അതിക്രമം. പ്രതിഷേധം വ്യാപകം. പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മേഖലയിലെ ആറോളം പ്രവര്‍ത്തകരുടെ വീട്ടിലാണ് പൂച്ചാക്കല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കടന്നത്. 

 വൃദ്ധരായ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ജില്ലാമധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കഴിഞ്ഞ ദിവസം പൂച്ചാക്കിലില്‍ നടന്ന രാപ്പകല്‍ സമരത്തില്‍ 40 ഓളം കുടുംബങ്ങള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതാണ് അതിക്രമത്തിന് കാരണമായത്. 

 യാതൊരു പ്രകോപനവും ഇല്ലാതെ പാണാവള്ളിയില്‍ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബിജെപി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ മാത്രം പരിശോധന എന്ന പേരീല്‍ ഭീകരാവസ്ഥ സ്യഷ്ടിക്കുന്ന പോലീസ്  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി രാഷ്ട്രീയം കളിയ്ക്കുകയാണെന്നു് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ആരോപിച്ചു. 

 പോലീസ് റെയ്ഡിന്റെ പേരില്‍ നടത്തുന്ന അക്രമം ഉടന്‍ അവസാനിപ്പിക്കണം അല്ലാത്തപക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം  മുന്നറിയിപ്പ് നല്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.