സിപിഎം-സിപിഐ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

Saturday 24 March 2018 2:00 am IST

 

ചേര്‍ത്തല: മയക്കുമരുന്ന് ഗുണ്ടാസംഘത്തില്‍പ്പെട്ട സിപിഎം-സിപിഐക്കാര്‍ ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക്  പരിക്ക്. വയലാര്‍ വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രത്തിനടുത്ത് വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. വയലാര്‍ 14-ാം വാര്‍ഡ് മുക്കണ്ണന്‍ കവല കീഴേത്ത് സനോജ്(37), മൂന്നാം വാര്‍ഡ് നാഗംകുളങ്ങര ചാലുവേലിത്തറ കമലാസനന്‍(58) എന്നിവര്‍ക്കാണ് പരിക്ക്. സനോജ് ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തലച്ചോറിന് കാര്യമായ ക്ഷതമുണ്ട്. കമലാസനനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല പോലീസ് കേസെടുത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.