തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഈഞ്ചക്കലില്‍ ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ലാഭത്തിന്റെ അഞ്ച് ശതമാനം പാവപ്പെട്ടവരെ സഹായിക്കാന്‍ നീക്കിവെയ്ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ടി.പി.രാമകൃഷ്ണന്, കെ.ടി.ജലീല്‍, കെ.രാജു, എ.കെ.ശശീന്ദ്രന് എന്നിവര്‍ വിവിധ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.കെ.കുഞ്ഞാലിക്കുട്ടി എംപി, എംഎല്‍എമാരായ ഒ.രാജഗോപാല്‍, എ.പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ്കോയ, എ.എന്‍.ഷംസീര്‍, പി.ടി.എ.റഹീം, എം.കെ.മുനീര്‍, അബ്ദുറബ്ബ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മേയര്‍ വി.കെ.പ്രശാന്ത്, കെപിസിസി പ്രസിഡന്റ് എം.എം.ഹസന്, കൗണ്‍സിലര്‍ ശ്രീകുമാര്‍, ആസാദ്മൂപ്പന്, രഘുചന്ദ്രന്‍നായര്‍, ബി.ഗോവിന്ദന്, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ്, പാര്‍ട്ണര്‍ ഇബ്രാഹിം ഹാജി, ഇന്റര്‍നാഷണല്‍ എംഡി ഷംലാല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: