ഓക്‌സിജന്‍ ലഭിക്കാതെ മരണം: തൃശൂര്‍ ജനറല്‍ ആശുപത്രി പ്രതിക്കൂട്ടില്‍

Saturday 24 March 2018 2:38 am IST

തൃശൂര്‍: ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി പ്രതിക്കൂട്ടില്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെബാസ്റ്റ്യനെ ചികിത്സിക്കുന്നതിന് പകരം ആശുപത്രി അധികൃതര്‍ മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 രോഗി യാത്ര മധ്യേ മരിച്ചുവെന്നും ഓക്‌സിജന്‍ ലഭിക്കാതെയാണ് മരണമെന്നും  പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോലും ചികിത്സിക്കാന്‍ സാധിക്കുന്ന രോഗം മാത്രം ഉണ്ടായിരുന്ന സെബാസ്റ്റിയനെ ജനറല്‍ ആശുപത്രിയില്‍ നിന്നും മാറ്റിയതില്‍ ദൂരുഹതയുണ്ട്. ആംബുലന്‍സില്‍ ഓക്‌സിജന്‍ സൗകര്യവും നഴ്‌സുമാരെയും നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല.  അമല മെഡി.കോളേജ് ആശുപത്രിയില്‍ എത്തുമ്പോഴും രോഗിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഇതുവരെ ജനറല്‍ ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. 

 ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥമൂലമാണ് രോഗി മരിച്ചതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആശുപത്രി സൂപ്രണ്ട് അടക്കം പ്രതിക്കൂട്ടിലായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.