തിരുവനന്തപുരം: ആയുര്‍വേദത്തിന് അന്തര്‍ദ്ദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണല്‍ നോളഡ്ജ് ഇന്നൊവേഷന്-കേരളയും സിഎസ്ഐആര്‍-ട്രഡീഷണല്‍ നോളഡ്ജ് ഡിജിറ്റല്‍ ലൈബ്രറിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ടികെഡിഎല്‍ മേധാവി ഡോ. രാകേഷ് തിവാരിയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരിയും ചേര്‍ന്നാണ് ഒപ്പുവച്ചത്.
മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റേതുള്പ്പെടെയുള്ള ആയുര്‍വേദ വിജ്ഞാനത്തിന്മേല് ആഗോളതലത്തില്‍ ദിനംപ്രതി വന്‍തോതില്‍ വ്യാജ പേറ്റന്റ് അപേക്ഷകളും പേറ്റന്റ് നഷ്ടവും സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ധാരണാപത്രത്തിന്റെ ആവശ്യകതയുണ്ടായത്. ഇതോടനുബന്ധിച്ചുള്ള വിഷയങ്ങളെ ആസ്പദമാക്കി നടന്ന സെമിനാര്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: