സജി ചെറിയാന്‍ വോട്ട് ചോദിച്ചു, തീരുമാനം പിന്നീട്: മാണി

Saturday 24 March 2018 2:04 am IST
"undefined"

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കാണാനെത്തിയെന്ന് കെ.എം മാണി കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട പറഞ്ഞു. എന്നാല്‍ പിന്നീട് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. മാണി വിഷയത്തില്‍ സിപിഎം - സിപിഐ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെയാണ് മാണിയുടെ വെളിപ്പെടുത്തല്‍.

സജി ചെറിയാന്‍ രണ്ട് ദിവസം മുമ്പ് തന്നെ വിളിച്ച് കാണാന്‍ വന്നോട്ടെയെന്ന് ചോദിച്ചു. തുടര്‍ന്ന് പാലായില്‍ നേരിട്ടുവന്ന് സഹായവും അഭ്യര്‍ത്ഥിച്ചു. 

ഈ സാഹചര്യത്തില്‍ വോട്ടു വേണ്ടെന്ന് പറയുന്ന മറ്റ് നേതാക്കളുടെ പ്രതികരണത്തില്‍ കാര്യമില്ല. കേരള കോണ്‍ഗ്രസ് വിഷയത്തില്‍ സിപിഎം - സിപിഐ ചര്‍ച്ച നടത്തിയത് വിചിത്രമാണ്. കേരളത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാന്‍ സിപിഐ തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.