97 ലക്ഷത്തിന്റെ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Saturday 24 March 2018 3:12 am IST
"undefined"

പാലക്കാട്: തമിഴ്നാട്ടിലെ ഭൂമിക്ക്   വ്യാജ ആധാരം ചമച്ച്   97 ലക്ഷം തട്ടിയെടുത്തെന്ന  പരാതിയില്‍ പുതുപ്പരിയാരം റെയില്‍വെ ലൈന്‍ വള്ളിക്കോട് പുത്തന്‍വീട്ടില്‍ സൂര്യനാരായണനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

2012 മുതല്‍ 2014 വരെയായി,  പലതവണയായി 97 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ചെന്നൈ എസ്എംജെ പാരിസ് പ്ലാസയില്‍ താമസിക്കുന്ന പരുത്തിപ്പുള്ളി സ്വദേശി വി.വിജയകുമാറിന്റെ പരാതി.

തിരുപ്പൂരിനുസമീപം പൊങ്കല്ലൂര്‍ ശരവണപ്പൊറ്റയിലെ 7.8 ഏക്കര്‍ ഭൂമിയുടെ വ്യാജ ആധാരം ചമച്ച് ഈ ഭൂമി വില്‍ക്കാനുള്ളപവര്‍ ഓഫ് അറ്റോര്‍ണി തനിക്കാണെന്ന് തെറ്റിധരിപ്പിച്ച് സൂര്യനാരായണന്‍  97,50,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.   മൂര്‍ത്തി, രാമമൂര്‍ത്തിഎന്നിവരുടെ പേരിലുള്ള ഭൂമിക്കാണ് ഇയാള്‍ വ്യാജ ആധാരമുണ്ടാക്കിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ചെറുപ്പില്‍ക്കാവ് ദേവസ്വംബോര്‍ഡിലെ ട്രസ്റ്റിയായ സൂര്യനാരായണന് മന്ത്രി സഭയിലെ ചിലരുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.