ചെങ്ങന്നൂര്‍, എറണാകുളം സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക്

Saturday 24 March 2018 2:20 am IST
"undefined"

ന്യൂദല്‍ഹി: റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തുന്ന കേന്ദ്ര പദ്ധതിയില്‍ എറണാകുളം ജംഗ്ഷനെയും ചെങ്ങന്നൂരിനെയും ഉള്‍പ്പെടുത്തി. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയെ ചര്‍ച്ചയെ തുടര്‍ന്നാണിത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ക്കും എറണാകുളം ജംഗ്ഷന്റെ വികസനം വിനോദസഞ്ചാരികള്‍ക്കും പ്രയോജനം ചെയ്യുമെന്ന് കണ്ണന്താനം പറഞ്ഞു. 

ആധുനീകരണത്തിനായി കോട്ടയം, പാലക്കാട്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നേരത്തെ 20 കോടിരൂപ വീതം അനുവദിച്ചിരുന്നു. ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് 31ന് മുമ്പായി പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് പീയൂഷ് ഗോയല്‍ കണ്ണന്താനത്തെ അറിയിച്ചു. റെയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അഞ്ച് സ്‌റ്റേഷനുകളിലും സന്ദര്‍ശനം നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.