സൗമ്യജിത്ത് ഘോഷിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി

Saturday 24 March 2018 2:35 am IST

ന്യൂദല്‍ഹി: ടേബിള്‍ ടെന്നീസ് താരം സൗമ്യജിത്ത് ഘോഷി െന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണിത്.

ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സീക്യൂട്ടീവ് ബോര്‍ഡ് യോഗമാണ് സൗമ്യജിത്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. പോലീസ് അന്വേഷണഫലം പുറത്തുവരുന്നത് വരെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. സസ്‌പെന്‍ഷന്‍ കാലയളവില്‍ സൗമ്യജിത്തിന് ദേശീയ, അന്തര്‍ ദേശീയ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ ഒരു മത്സരത്തിലും പങ്കെടുക്കാനാകില്ല.

ബംഗാളില്‍ നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ബറാസത്ത് പോലീസ് സൗമ്യജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള പരിശീലനത്തിനായി ജര്‍മനിയിലുളള സൗമ്യജിത്ത് ആരോപണങ്ങള്‍ നിഷേധിച്ചു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് ഈ യുവതിയുടെ ലക്ഷ്യമെന്ന് സൗമ്യജിത്ത് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.