സര്‍ക്കാര്‍ വ്യവസായ നയം തിരുത്തണം: ബിഎംഎസ്

Saturday 24 March 2018 2:00 am IST
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയം കേരളത്തിലെ തൊഴിലാളി സമൂഹത്തിനോ, വ്യവസായ സംരംഭകര്‍ക്കോ ഗുണം ചെയ്യില്ലെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് റ്റി.എം.നളിനാക്ഷന്‍ .

 

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയം കേരളത്തിലെ തൊഴിലാളി സമൂഹത്തിനോ, വ്യവസായ സംരംഭകര്‍ക്കോ ഗുണം ചെയ്യില്ലെന്ന്  ബിഎംഎസ് ജില്ലാ പ്രസിഡന്റ് റ്റി.എം.നളിനാക്ഷന്‍ . ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം ജില്ലാ  വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ വൈസ് പ്രസിഡന്റ് സി.എസ്. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.മോഹനന്‍, എന്‍.എസ്. അനില്‍കുമാര്‍, എ.പി.കൊച്ചുമോന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍:എന്‍.എസ്. അനില്‍കുമാര്‍ (പ്രസിഡന്റ്) സി.എസ്.സുരേഷ്‌കുമാര്‍, കെ.എന്‍. ശിവദാസ്, കെ.ആര്‍.രാജേഷ് (വൈസ് പ്രസിഡന്റുമാര്‍) കെ.എന്‍.മോഹനന്‍ (ജനറല്‍ സെക്രട്ടറി) അനീഷ്, ജി.ശിവദാസ്, അജയ്ശങ്കര്‍ (ജോയന്റ് സെക്രട്ടറിമാര്‍) എ.എസ്.മോഹനകുമാര്‍ (ഖജാന്‍ജി).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.