ജില്ലാ കൃഷിത്തോട്ടത്തിലെ മരംമുറിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

Saturday 24 March 2018 2:00 am IST
ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള ജില്ലാ കൃഷിത്തോട്ടത്തിലെ അനധികൃത മരംമുറി അന്വോഷിക്കുവാനും മരമുറി നിര്‍ത്തിവയ്ക്കുവാനും ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കി

 

കുറവിലങ്ങാട്: ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള ജില്ലാ കൃഷിത്തോട്ടത്തിലെ അനധികൃത മരംമുറി അന്വോഷിക്കുവാനും മരമുറി നിര്‍ത്തിവയ്ക്കുവാനും ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കി .കൃഷി തോട്ടത്തില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി മരങ്ങളുടെ ശിഖരം മുറിക്കുന്നതിന്റെ മറവിലാണ് കരാറുകാരന്‍ വന്‍ മരങ്ങള്‍ വെട്ടിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി ഫാം സന്ദര്‍ശിച്ച് മരംമുറിക്കല്‍ നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച്  റിപ്പോര്‍ട്ടും നല്‍കാനും ആവശ്യപ്പെട്ടു. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം അദ്ധ്യഷല്‍ സെബാസ്റ്റ്യന്‍ കുളത്തിലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മരംമുറിച്ച സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. 

ഉദ്യോഗസ്ഥര്‍ക്കെതിരെ 

നടപടി വേണം: ബിജെപി

കുറവിലങ്ങാട്: ജില്ലാ കൃഷിതോട്ടത്തിലെ കോഴാ പറയാനി മലയിലെ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരംമുറിക്കല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മരങ്ങളുടെ ചില്ല മുറിക്കാന്‍ ഒരു ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക് കരാറെടുത്ത കരാറുകാരന്‍ ഇതു കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ക്കൂടി മുറിക്കുകയായിരുന്നു. ഇയാള്‍ ഇവിടെ നിന്നും വന്‍തോതില്‍ മരം കടത്തിയതായും ബിജെപി നേതാക്കള്‍ ആരോപിച്ചു. കരാറുകാരന് പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മുഴുവന്‍ തുകയും മുന്‍കൂര്‍ നല്‍കിയതിലും അഴിമതി നടന്നു. മരംമുറിക്കല്‍ നടന്ന സമയത്ത് തൊഴിലാളികള്‍ ഭരണകക്ഷി നേതാക്കളെ അറിയിച്ചുവെങ്കിലും അവര്‍ ഇത് മൂടിവയ്ക്കുകയായിരുന്നുവെന്നു. അനധികൃത മരംമുറിക്കല്‍ നടന്ന ജില്ലാ കൃഷിതോട്ടത്തിലെ പ്രദേശങ്ങള്‍ ബിജെ പി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ ,വൈസ് പ്രസിഡന്റുമാരായ റ്റി.എ. ഹരികൃഷ്ണന്‍, എന്‍.കെ. ശശികുമാര്‍, നിയോജക മണ്ഡലം സെക്രട്ടറി സി.എം. പവിത്രന്‍, ഉല്ലാസ് തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.