കേരളം ആറാടി

Saturday 24 March 2018 3:39 am IST
"undefined"

കൊല്‍ക്കത്ത: ജിതിന്‍ ഗോപാലിന്റെ ഇരട്ട ഗോളില്‍ കേരളത്തിന് സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ് എ മത്സരത്തില്‍ കേരളം മടക്കമില്ലാത്ത ആറു ഗോളുകള്‍ക്ക് മണിപ്പൂരിനെ തകര്‍ത്തു. രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 62, 84 മിനിറ്റുകളിലാണ് ജിതിന്‍ ഗോപാലന്‍ ഗോളുകള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ചണ്ഡിഗഢിനെ മുക്കിയ കേരളം , രണ്ടാം വന്‍ വിജയത്തോടെ 

ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് വിജയങ്ങള്‍ നേടിയ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനും മുന്‍ ചാമ്പ്യന്മാരായ കേരളത്തിനും ആറു പോയിന്റു വീതമുണ്ട്്. പക്ഷെ ഗോളുകള്‍ ഏറെ അടിച്ചുകൂട്ടിയ കേരളം ഗോള്‍ ശരാശരിയില്‍ ബംഗാളിനെ പിന്നിലാക്കി. 25 ന് മഹാരാഷ്ട്രയെ മറികടന്നാല്‍ കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.

ആദ്യ മത്സരത്തിലെ വന്‍ വിജയത്തിന്റെ ആവേശവുമായി കളിക്കളത്തിലിറങ്ങിയ കേരളം തുടക്കം മുതല്‍ പൊരുതിക്കളിച്ചു. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല. 

രണ്ടാം പകുതിയുടെ തുടക്കം മുതലെ കേരളം ഗോളടിമേളം തുടങ്ങി. വി.കെ അഫ്ദലാണ് സ്‌കോറിങ് തുടങ്ങിയത്്. 59-ാം മിനിറ്റില്‍ ജൂനിയര്‍ ഇന്ത്യന്‍ താരം രാഹുല്‍ ഗോള്‍ നേടിയതോടെ കേരളം 2-0 ന ് മുന്നിലെത്തി. തുടരെ തുടരെ മണിപ്പൂരിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയ്ത കേരളം ഏറെ താമസിയാതെ തന്നെ മൂന്നാം ഗോളും നേടി. ജിതിന്‍ ഗോപാലനാണ ്ഇത്തവണ ലക്ഷ്യം കണ്ടത്്. 71-ാം മിനിറ്റില്‍ എം.എസ് ജിതിന്‍ ലീഡ് 4-0 ആക്കി. പന്തണ്ട് മിനിറ്റുകള്‍ക്ക് ശേഷം ജിതിന്‍ ഗോപാലന്‍ രണ്ടാം ഗോള്‍ കുറിച്ചു. 

കേരളത്തിന്റെ ആക്രമണങ്ങളില്‍ തകര്‍ന്ന് പോയ മണിപ്പൂര്‍ അവസാന നിമിഷത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ കേരളം എതിരില്ലാത്ത ആറു ഗോളിന് ജയിച്ചുകയറി.

ഈ തോല്‍വിയോടെ മണിപ്പൂരിന്റെ സെമി പ്രതീക്ഷകള്‍ തകര്‍ന്നു. മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഒരുപോയിന്റാണുളളത്.

ആദ്യ മത്സരത്തില്‍ ചണ്ഡിഗഢിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തുരത്തിയ ടീമില്‍ രണ്ട് മാറ്റങ്ങുമായാണ് കേരളം ഇന്നലെ കളിക്കാനിറങ്ങിയത്്.

രബീന്ദര്‍ സരോവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഹാരാഷ്ട്ര ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ചണ്ഡിഗഢിനെ തോല്‍പ്പിച്ചു. അഞ്ചാം മിനിറ്റില്‍ ശുഭം ഖന്‍വില്‍ക്കറും ഒമ്പതാം മിനിറ്റില്‍ ഡിയോണ്‍ മെനെസസുമാണ് ഗോളുകള്‍ നേടിയത്്.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി പൊരുതിയ ചണ്ഡിഢിന് ലക്ഷ്യം കാണാനായില്ല. 88-ാം മിനറ്റില്‍ നല്ലൊരവസരം അവര്‍ക്ക് ലഭിച്ചെങ്കിലും വിശാല്‍ ശര്‍മയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.