മിടുക്കന്‍ മെസി തന്നെ

Saturday 24 March 2018 3:41 am IST
"undefined"

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കാള്‍ മികച്ച കളിക്കാരാന്‍ ബാഴസ്‌ലോണയുടെ ലയണല്‍ മെസിയാണെന്ന് യുവന്റസ് ക്യാപ്റ്റന്‍ ഗിയാന്‍ലൂഗി ബുഫോണ്‍.

മെസിയും റൊണാള്‍ഡോയും ഏക്കാലത്തെയും മഹത്തായ കളിക്കാരാണ്. ബാഴ്‌സയുടെയും മാഡ്രിഡിന്റെയും ഗോളടിയന്ത്രങ്ങളാണിവര്‍. ടീമിന് വിജയത്തിലെത്തിക്കാനുളള കഴിവും അപാരം തന്നെ . എന്നിരുന്നാലും മെസിയാണ് എല്ലാം തികഞ്ഞ  കളിക്കാരന്‍. വ്യക്തമായ കാഴ്ചപ്പാടും സാങ്കേതിക മികവും ഏറെയുളള താരമാണ് മെസി.

അതേസമയം, റൊണാള്‍ഡോ ഗോള്‍മുഖത്ത് അപകടകാരിയാണ്. ഏറെ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കുന്ന താരമാണ്. അതിനാല്‍ വിങ്ങുകളിലേക്ക് ഇറങ്ങികളിക്കാറില്ല. പക്ഷെ ബോക്‌സിനുള്ളില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് ഗോളടിക്കാന്‍ മിടുക്കനാണെന്ന് ബുഫോണ്‍ പറഞ്ഞു.

ഇത്തവണ ലാലിഗയിലെ ടോപ്പ് സ്‌കോററാണ് മെസി. ഇതുവരെ 25 ഗോളുകള്‍ നേടിയിട്ടുണ്ട്. റൊണാള്‍ഡോയെക്കാള്‍ മൂന്ന് ഗോളുകള്‍ കൂടുതല്‍ നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.