വില്ല്യംസണിന് സെഞ്ചുറി

Saturday 24 March 2018 3:43 am IST
"undefined"

ഓക്‌ലന്‍ഡ്: ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ റെക്കോഡ് സെഞ്ചുറിയില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായി നിലയിലേക്ക് . മഴ തടസപ്പെടുത്തിയ ദിന - രാത്രി ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കിവീസ് നാലു വിക്കറ്റിന് 229 റണ്‍സ് നേടിയിട്ടുണ്ട്. അവര്‍ക്കിപ്പോള്‍ 171 റണ്‍സിന്റെ ലീഡായി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്‌സില്‍ 58 റണ്‍സിന് പുറത്തായിരുന്നു.

91 റണ്‍സെന്ന വ്യക്തിഗത സ്‌കോറിന് ബാറ്റിങ് പുനരാരംഭിച്ച വില്ല്യംസണ്‍ 102 റണ്‍സ് നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ വില്ല്യംസണിന്റെ പതിനെട്ടാം സെഞ്ചുറിയാണിത്. ഇതോടെ റോസ് ടെയ്‌ലറുടെയും മാര്‍ട്ടിന്‍ ക്രോയുടെയും പതിനേഴ് സെഞ്ചുറികളെന്ന കിവീസ് റെക്കോഡ് വില്ല്യംസണ്‍ മറികടന്നു. 220 പന്തില്‍ 11 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് വില്ല്യംസണ്‍ 102 റണ്‍സ് കുറിച്ചത്. ഒടുവില്‍ ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മടങ്ങിയത്.വില്ല്യംസണിന് പിറകെ ക്രീസിലെത്തിയ ടെയ്‌ലര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ആന്‍ഡേഴ്‌സണ് മുന്നില്‍ ടെയ്‌ലറും വീണു.

20 റണ്‍സാണ്  ടെയ്‌ലറുടെ സമ്പാദ്യം.

അര്‍ധ സെഞ്ചുറിയിലേക്ക് നീങ്ങുന്ന നിക്കോള്‍സും പതിനേഴ് റണ്‍സ് കുറിച്ച വാറ്റ്‌ലിങ്ങും കീഴടങ്ങാതെ നില്‍ക്കുകയാണ്. 143 പന്ത് നേരിട്ട നിക്കോള്‍സ് മൂന്ന് ഫോറിന്റെ അകമ്പടിയില്‍ 49 റണ്‍സ് എടുത്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.