മുംബൈ: ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് വനിതകള്‍ വിജത്തോടെ അരങ്ങേറി. ആദ്യമത്സരത്തില്‍ അവര്‍ എട്ട് വിക്കറ്റിന് ഓസീസിനെ പരാജയപ്പെടുത്തി.150 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇംഗ്ലണ്ട് 17 ഓവറില്‍ രണ്ട് വിക്കറ്റില്‍ ലക്ഷ്യം കണ്ടു. ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് 149 റണ്‍സിലൊതുക്കി നിര്‍ത്തി.
ബ്യൂമോണ്ട് , നതാലി സിവര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ബ്യൂമോണ്ട് 44 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. സിവര്‍ 43 പന്തില്‍ 68 റണ്‍സുമായി കീഴടങ്ങാതെ നിന്നു. പത്ത് ഫോറും രണ്ട് സിക്സറും അടിച്ചു.
ആദ്യം ബാറ്റ് ചെയ്്ത ഓസീസ് ഹെയ്നസിന്റെ അര്‍ധ സെഞ്ചുറിയിലാണ് 20 ഓവറില്‍ എട്ടുവിക്കറ്റിന് 149 റണ്‍സെടുത്തത്. 45 പന്ത് നേരിട്ട ഹെയ്നസ് എട്ട് ഫോറും ഒരു സിക്സറും നേടി. ഓപ്പണര്‍ ഹീലി 31 റണ്‍സും ഗാര്‍ഡ്നര്‍ 28 റണ്‍സും കുറിച്ചു.
രണ്ട് മത്സരങ്ങളില്‍ ഓസീസിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
സ്കോര്‍ : ഓസീസ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 149, ഇംഗ്ലണ്ട് 17 ഓവറില്‍ രണ്ട് വിക്കറ്റിന് 150
പ്രതികരിക്കാൻ ഇവിടെ എഴുതുക: