ഓസീസ് പൊരുതുന്നു

Saturday 24 March 2018 2:47 am IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെിതരായ മൂന്നാം ടെസ്റ്റില്‍ ഓസീസ് പൊരുതുന്നു . രണ്ടാം ദിനം  കളിനിര്‍ത്തുമ്പോള്‍  ഓസീസ് ഒമ്പത് വിക്കറ്റിന് 245 റണ്‍സ് എടുത്തിട്ടുണ്ട് . ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്കിനി 66 റണ്‍സ് കൂടി വേണം ശേഷിക്കുന്നത് ഒരു വിക്കറ്റ് മാത്രം.

നേരത്തെ ,ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ പുറത്താകാതെ കുറിച്ച 141 റണ്‍സിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്‌സില്‍ 311 റണ്‍സ് നേടി.മോര്‍ക്കലും റബഡയുമാണ് ഓസീസിനെ തകര്‍ത്തത്. മോര്‍ക്കല്‍ നാലു വിക്കറ്റും റബഡ മൂന്ന് വിക്കറ്റും വീഴ്ത്തി.

ഓസീസിന്റെ ഓപ്പണര്‍ ബാന്‍ക്രോഫ്റ്റിന് മാത്രമെ ദക്ഷിണാഫ്രിക്കയുടെ ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായൊളളൂ. ബാക്രോഫ്റ്റ് 77 റണ്‍സോടെ ടോപ്പ് സ്‌കോററായി.

ഡേവിഡ് വാണര്‍ 30 റണ്‍സും ഷോണ്‍ മാര്‍ഷ് 26 റണ്‍സും നേടിയപ്പോള്‍ ലിയോണ്‍ 47 റണ്‍സ് കുറിച്ചു. ഖവാജ (5), സ്മിത്ത് (5), മിച്ചല്‍ മാര്‍ഷ് (5), കുമിന്‍സ് (4), സ്റ്റാര്‍ക്ക് (2) എന്നിവര്‍ പൊരുതാതെ കീഴടങ്ങി.

പെയ്ന്‍ 33 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ഒരു റണ്‍സെടുത്ത ഹെയ്ല്‍വുഡാണ്  കൂട്ട്.നേരത്തെ എട്ടിന് 266 റണ്‍സിന് ഇന്നിങ്ങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 311 റണ്‍സിന് ഓള്‍ ഔട്ടായി. ഓസീസിന്റെ പാറ്റ് കുമിന്‍സ് 78 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.