അണ്ടര്‍ 23 വനിത ടി20: കേരളം ക്വാര്‍ട്ടറില്‍

Friday 23 March 2018 10:48 pm IST

വിജയവാഡ:  അണ്ടര്‍ 23 വനിത  ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലിന്  യോഗ്യത നേടി. അവസാന ലീഗ് മത്സരത്തില്‍ കേരളം കര്‍ണ്ണാടകയെ പരാജയപ്പെടുത്തി. ദേവിനേനി വെങ്കിട രമണ- പ്രണീത ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യ്ത കര്‍ണ്ണാടക 7 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി അനീന മാത്യൂസ് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 16 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടെത്തി. 44 റണ്‍സെടുത്ത അക്ഷയ. എയാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. ദക്ഷിണമേഖലാ ലീഗ് റൗണ്ടില്‍  ഹൈദരാബാദ്, ഗോവ, തമിഴ്നാട് ടീമകളെയും കേരളം പരാജയപ്പെടുത്തി. ആന്ധ്രയോട് മാത്രമാണ് കേരളം തോറ്റത്്.മുംബൈയിലാണ് ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.