കേപ്ടൗണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ ബാറ്റേന്തി പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ വിന്‍ഡീസിന്റെ മുന്‍ ഓപ്പണര്‍ ഡെസ്മണ്ട് ഹെയ്ന്സിന്റെ റെക്കോഡിനൊപ്പം എത്തി.
ഇത് മൂന്നാം തവണയാണ് എല്‍ഗാര്‍ ഇന്നിങ്ങ്സിന്റെ തുടക്കം മുതല്‍ അവസാനംവരെ ബാറ്റേന്തി കീഴടങ്ങാതെ നില്‍ക്കുന്നത്. ഡെസ്മണ്ട് ഹെയ്ന്സും മൂന്ന് തവണ ഇന്നിങ്ങ്സിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ബാറ്റേന്തിയിട്ടുണ്ട്.
ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 311 റണ്‍സിന് പുറത്തായെങ്കിലും എല്‍ഗാര്‍ 141 റണ്‍സുമായി അജയ്യനായി നിന്നു.ദക്ഷിണാഫ്രക്കയുടെ അവസാന രണ്ട് ബാറ്റ്സ്മാന്മാരുടെ ക്യാച്ചെടുത്ത ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് ഒരിന്നിങ്ങ്സില്‍ അഞ്ചു ക്യാച്ചുകളെന്ന ലോക റെക്കോഡിനൊപ്പം എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: