അനന്തനാഗില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ വധിച്ചു
Saturday 24 March 2018 10:08 am IST
ജമ്മു: ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് അനന്തനാഗിലെ ദോരു മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി തിരച്ചില്‍ തുടരുകയാണ്.
അനന്ത്നാഗ് പോലീസും 19 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പോലീസ് വക്താവ് അറിയിച്ചു. ഭീകരരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുപ്വാരയില് അഞ്ചു സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ട ആക്രമണത്തിനു രണ്ടു ദിവസത്തിനുശേഷം നടക്കുന്ന ഏറ്റുമുട്ടലാണിത്.