മാണിയോട് അയിത്തമില്ലെന്ന് വൈക്കം വിശ്വന്‍

Saturday 24 March 2018 11:02 am IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയോട് അയിത്തമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. അയിത്തം കല്‍പ്പിച്ച്‌ ആരേയും മാറ്റി നിര്‍ത്തില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന സിപിഐ പറഞ്ഞിട്ടില്ല. ചെങ്ങന്നൂരില്‍ മാണി ഗ്രൂപ്പിന്റേതടക്കം എല്ലാവരുടേയും വോട്ട് വേണം. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. 

വൈക്കം വിശ്വന്‍ ഇപ്പോള്‍ പറഞ്ഞത് മുന്നണിയുടെ പുതിയ തീരുമാനമായിരിക്കാമെന്ന് ജി.സുധാകരനും വ്യക്തമാക്കി. ഇടതുമുന്നണി കണ്‍‌വീനര്‍ പറഞ്ഞതിനാല്‍ കൂടുതല്‍ വ്യാഖ്യാനത്തിന്റെ ആവശ്യം ഇല്ല. കെ.എം മാണിയുടെ കാര്യത്തില്‍ സിപി‌എം പറയുന്ന അഭിപ്രായങ്ങളോട് ഏറ്റുമുട്ടാനില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു സിപിഎമ്മില്‍ നിന്നും ഉണ്ടായതെങ്കിലും സിപിഐ ശക്തമായി എതിര്‍ക്കുകയായിരുന്നു. സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനപ്രകാരം സിപിഎം നേതാക്കള്‍ അനുനയ ശ്രമവുമായി സിപിഐ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മാണിയുമായി സഹകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ സംസ്ഥാന നേതൃത്വം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.