ബെംഗളൂരു: നൈട്രജന്‍ ബലൂണ്‍ പറത്തുന്നതിനിടെ പൊട്ടിത്തെറിച്ച് അഞ്ചുകുട്ടികള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കാവേരിപുരയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ശ്രീരംഗപട്ടണത്തെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കുന്നതിന് മുന്നോടിയായാണ് നൈട്രജന്‍ ബലൂണ്‍ എത്തിച്ചത്. എന്നാല്‍ പരീക്ഷണ പറക്കലിനിടെ തന്നെ ബലൂണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: