ലാലുവിന് 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും

Saturday 24 March 2018 1:57 pm IST

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലും കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 600 ലക്ഷം രൂപ പിഴയും അടയ്ക്കണം. 

ഐപിസി പ്രകാരം 7 വര്‍ഷും 30 ലക്ഷം രൂപയും ‌അഴിമതി നിരോധന നിയമപ്രകാരം 7 വര്‍ഷവും 30 ലക്ഷം രൂപയുമാണ് ശിക്ഷ നല്‍കിയിത്. ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ജാര്‍ഖണ്ഡിലെ ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ കോടതിയുടെ വിധി. ലാലുവിനും മിശ്രയ്ക്കും പുറമെ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും ഐഎഎസ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമടക്കം 29 പേര്‍ കേസില്‍ പ്രതികളായിരുന്നു. എന്നാല്‍,​ മിശ്ര അടക്കം 12 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

1995- 96 ല്‍ ഡുംക ട്രഷറിയില്‍ വ്യാജബില്ലുകള്‍ ഹാജരാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന് 48 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരുന്നത്. കാലിത്തീറ്റയുമായി ബന്ധപ്പെട്ട് ആകെയുള്ള ആറു കേസുകളില്‍ മൂന്നെണ്ണത്തിന്റെ വിധി നേരത്തെ വന്നിരുന്നു. ചൈബാസ ട്രഷറിയില്‍ നിന്ന് ആദ്യത്തെതവണ 37.7 കോടി രൂപയും പിന്നീട് 37.62 കോടി രൂപയും ഡിയോഗഡ് ട്രഷറിയില്‍ നിന്ന് 89.27 കോടിരൂപയും പിന്‍വലിച്ച കേസുകളില്‍ ലാലുപ്രസാദ് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 

2013ല്‍ ആദ്യകേസിന് ലാലുവിന് അഞ്ചരവര്‍ഷവും 2017 ല്‍ രണ്ടാംകേസിന് മൂന്ന് വര്‍ഷവും 2018ല്‍ മൂന്നാം കേസിന് മൂന്നര വര്‍ഷവുമായിരുന്നു ലാലുവിന്റെ തടവുശിക്ഷ. റാഞ്ചിലെ ഡോറണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ അഴിമതിക്കേസ് കോടതിയുടെ പരിഗണനയിലാണ്. 

ആകെ 900 കോടി രൂപയുടെ അഴിമതിയാണ് ലാലുവിന്റെ പേരിലുള്ളത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.