ചന്ദ്രബാബു നായിഡു ചെയ്തത് വിഭജന രാഷ്ട്രീയ തന്ത്രം

Saturday 24 March 2018 11:58 am IST
"undefined"

ന്യൂദല്‍ഹി: എന്‍ഡിഎ പേക്ഷിച്ചതിലൂടെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ചെയ്തത്് വിഭജന രാഷ്ട്രീയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുന്നണി വിടാനുള്ള ടിഡിപിയുടെ തീരുമാനം ഏകപക്ഷീയവും നിര്‍ഭാഗ്യകരവുമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ആന്ധ്രയ്ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. 

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ മുന്നണി വിട്ടത്. മുന്നണി ബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ ടിഡിപി കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസും നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.