കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് സാധ്യത തേടി സര്‍ക്കാര്‍

Saturday 24 March 2018 12:18 pm IST

തിരുവനന്തപുരം: കീഴാറ്റൂരില്‍ അനുനയനീക്കവുമായി സര്‍ക്കാര്‍. കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ പണിയാനുള്ള സാധ്യതകള്‍ തേടണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ദേശീയപാത അതോറിറ്റിക്കും കത്തെഴുതി. 

കീഴാറ്റൂരില്‍ നെല്‍പ്പാടം സംരക്ഷിക്കാന്‍ രംഗത്തുവന്നവരെ അതീരൂക്ഷമായി വിമര്‍ശിച്ച മന്ത്രി സുധാകരന്‍ തന്നെയാണ് നെല്‍വയല്‍ സംരക്ഷിക്കാന്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരാന്‍ സാധ്യത തേടിയിരിക്കുന്നത്. കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടില്‍ നിന്ന് പിന്നാക്കം പോയത്. 

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍കിളികളല്ല വെട്ടുകിളികളാണ് എന്നാണ് ജി സുധാകരന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. പിന്നീട് വയല്‍ക്കിളികളെ കൃഷി നശിപ്പിക്കുന്ന എരണ്ടക്കിളികളോട് ഉപമിക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.