വടകര: പേരാമ്പ്രയിലെ വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂനേരി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം തടവ്. വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പേരാമ്പ്ര ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന് (62), ഭാര്യ ശാന്ത (59) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചന്ദ്രന് കുറ്റക്കാരനാണെന്ന് കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു.
2015 ജൂലൈ ഒമ്പതിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: