ആന പാപ്പാനെ കുത്താൻ ശ്രമിച്ചു നടന്നില്ല. പിന്നെ ചവിട്ടി പരുക്കേല്‍പ്പിച്ചു

Saturday 24 March 2018 2:13 pm IST

കളമശ്ശേരി : ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനു കൊണ്ടുവന്ന ആന പാപ്പാനെ ചവിട്ടി.  കാലില്‍ പരിക്കേറ്റ പാപ്പാന്‍ പ്രസാദിനെ കളമശ്ശേരി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാപ്പാന്റെ നിലഗുരുതരമല്ല എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.  

പുതുപ്പള്ളി അർജുനൻ എന്ന ആനയാണ് പാപ്പാന് നേരെ തിരിഞ്ഞത്. ഉത്സവം കഴിഞ്ഞ് പിറ്റേന്ന് തിരിച്ചു കൊണ്ടു പോകുന്നതിനു മുന്നോടിയായി സമീപത്തുള്ള വീട്ടിൽ കുളിപ്പിക്കുന്നതിനിടയിലായിരുന്നു ആനയുടെ പരാക്രമം. ആദ്യം പാപ്പാനെ കുത്താനായിരുന്നു ആനയുടെ ശ്രമം. കുത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനിടെ നിലത്തുവീണ പാപ്പാന്റെ കാലില്‍ ആന ചവിട്ടുകയായിരുന്നു. 

സംഭവമറിഞ്ഞ് ഏലൂർ ഫയർ ഫോഴ്സും പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരില്‍ ചിലരുടെ സന്ദർഭോചിതമായ ഇടപെടൽ മൂലമാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. ശനിയാഴ്ച രാവിലെ പതിനൊന്നര മണിക്കായിരുന്നു സംഭവം. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.