അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഘം ചെയ്ത് കത്തിച്ചു

Saturday 24 March 2018 2:14 pm IST
"undefined"

ഗുവാഹത്തി: ആസാമിലെ നഗാവ് ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ച് കൊന്നു. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ നഗാവ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. 

സ്‌കൂളില്‍ തനിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികളാണ് ബലാത്സംഘം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.

സ്‌കൂളില്‍നിന്നും എത്തിയ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാത്സംഘം ചെയ്യുകയായിരുന്നു. പീഡിപ്പിച്ച ശേഷം ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാഗാവ് എസ്പി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.