ജര്‍മ്മന്‍ പ്രസിഡന്റിന് ഇന്ത്യയില്‍ ഔപചാരിക വരവേല്‍പ്പ്

Saturday 24 March 2018 4:25 pm IST
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്- വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറിന് രാഷ്ട്രപതി ഭവനില്‍ ഒൗപചാരിക വരവേല്‍പ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയാണ് സ്റ്റെയിന്‍മിയറിനെ സ്വീകരിച്ചത്
"undefined"

ന്യൂദല്‍ഹി : ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്- വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറിന് രാഷ്ട്രപതി ഭവനില്‍ ഒൗപചാരിക വരവേല്‍പ്പ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയാണ് സ്റ്റെയിന്‍മിയറിനെ സ്വീകരിച്ചത്.

ജര്‍മ്മന്‍ പ്രസിഡന്റിന്റെ ഭാര്യ സ്റ്റെയിന്‍മിയറിന്റെ ഭാര്യ എല്‍ക് ബുന്ദേന്‍ബെന്‍ഡറും അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഔദ്യോഗിക സ്വാഗതത്തിനുശേഷം സ്‌റ്റെയിന്‍മിയറും ഭാര്യയും രാജ്ഘട്ടിലെ ഗാന്ധിസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സ്റ്റെയിന്‍മിയര്‍ ആദ്യമായാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മോദിയുമായി സ്‌റ്റെയിന്‍ മിയര്‍ കൂടിക്കാഴ്ച നടത്തി. കൂടാതെ ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള വാണിജ്യ- വ്യവസായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലും സ്റ്റെയിന്‍മിയര്‍ സന്ദര്‍ശനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.