മൂന്ന് മൈന്‍വാരി കപ്പലുകള്‍ സൈന്യത്തില്‍ നിന്ന് നീക്കി

Saturday 24 March 2018 4:36 pm IST

മുംബൈ: ഒരിക്കല്‍ നാവിക സേനയുടെ  അവശ്യ ഘടകമായിരുന്ന മൈന്‍ വാരിക്കപ്പലുകളായ കൊങ്കണ്‍, കണ്ണൂര്‍, കടലൂര്‍ എന്നിവ സൈന്യത്തില്‍ നിന്ന് നീക്കി.  മുപ്പതു വര്‍ഷത്തിലേറെയായ കപ്പലുകളാണ് മൂന്നും.

വിശാഖപട്ടണം ഡോക്ക്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ നേവല്‍ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എംഎസ് പവാര്‍ മുഖ്യാതിഥിയായിരുന്നു.  ഡീ കമ്മീഷന്‍ ചെയ്യുന്ന കപ്പലുകളുടെ ക്യാപ്ടന്‍മാരായ  റിയര്‍ അഡ്മിറല്‍ രവി ഗെയ്ക്ക്‌വാദ്, റിയര്‍ അഡ്മിറല്‍ പികെ നായര്‍, കൊമഡോര്‍ മോഹന്‍ദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.