കടയിലേക്ക് വാഹനം ഇടിച്ചു കയറി

Sunday 25 March 2018 1:43 am IST


ആലപ്പുഴ: നിയന്ത്രണം വിട്ട ഇന്‍സുലേറ്റഡ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി, സാധനസാമഗ്രികള്‍ നശിച്ചു, ആളപായമില്ല. ദേശിയ പാതയില്‍ കൊങ്ങിണി ചുട്കാട് പഴയ എക്‌സസൈസ് ഓഫീസിന് എതിര്‍വശമുള്ള കടയിലേക്കാണ് വാന്‍ ഇടിച്ചു കയറിയത്. കടയിലെ ഫോട്ടോ സ്റ്റാറ്റ് മിഷ്യന്‍, കമ്പ്യൂട്ടര്‍, ഉള്‍പ്പടെ കടയിലുള്ള എല്ലാ സാധനങ്ങളും നശിച്ചു. കടയും പൂര്‍ണ്ണമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചേ നാലിന് ശേഷമായിരുന്നു അപകടം. പത്രവിതരണക്കാരനായ സൈക്കിളുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമെന്നാണ് വാനിലുണ്ടായിരുന്നയാള്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് സുനില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.