പൈപ്പ് പൊട്ടി റോഡ് കുഴിയായി

Sunday 25 March 2018 1:44 am IST


കണിച്ചുകുളങ്ങര: കുടിവെള്ള പൈപ്പ് പൊട്ടി റോഡില്‍കുഴിയായി, കണിച്ചുകുളങ്ങര കളത്തിവീട് റോഡില്‍ ഗതാഗതം താറുമാറായി. കളത്തിവീടിന് പടിഞ്ഞാറ് ഭാഗത്ത് ഉലഹറ്റാട് കവലയിലാണ് കുഴി ഉണ്ടായത്.
 ഇവിടെ രണ്ട് മാസം മുമ്പ് ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. കുടുവെളളം ഏറെ നാള്‍ പാഴായി. റോഡിനടയിലെ മണല്‍ അടുത്തുള്ള പാടത്തിലേക്ക് ഒലിച്ച് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു ടിപ്പര്‍ ലോറി സഞ്ചരിച്ചപ്പോഴാണ് കുഴി ഉണ്ടായത്. കുഴിക്ക് രണ്ട് അടിയോളം താഴ്ചയും ഉണ്ട്.
 ഇപ്പോള്‍ കണിച്ചുകുളങ്ങര കളത്തിവീട് റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ല. ഇരു ചക്രവാഹനങ്ങള്‍ക്കേ പോകാനാവൂ. റോഡ് തകര്‍ന്നവിവരം അറിയാതെ എത്തുന്ന വാഹനങ്ങള്‍ ഉലഹറ്റാടി വരെ എത്തി മടങ്ങി പോവുകയാണ്. അപായ സൂചനും ഇല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.