ആലപ്പുഴ: എസ്ഡി കോളേജ് മലയാള വിഭാഗം മേധാവി ഡോ. എസ്. ഹരികുമാര്‍ 31ന് സര്‍വ്വീസില്‍ നിന്നു വിരമിക്കും. മലയാള വിഭാഗം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയായ സനാതന മലയാളം 27ന് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും. ഹരിവന്ദനം എന്ന പേരില്‍ ഉച്ചയ്ക്ക് 2ന് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എസ്ഡി കോളേജ് മലയാളം ബിരുദ ബാച്ച് ആദ്യ വിദ്യാര്‍ത്ഥികൂടിയായ നടന് നെടുമുടിവേണു, സാഹിത്യകാരന് എം.എന്‍. കാരശേരി എന്നിവര്‍ വിശിഷ്ടാതിഥികളാകും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. നടരാജ അയ്യര്‍ ഉദ്ഘാടനം ചെയ്യും. അന്ന് രാവിലെ സ്മൃതി മധുരം പരിപാടിയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: