കീഴാറ്റൂര്‍ സമരം: പരിഷത്തിനെ ഞാഞ്ഞൂലിനോടുപമിച്ചു് ഇടത് എംഎല്‍എ

Sunday 25 March 2018 2:55 am IST

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തെ അനുകൂലിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഞാഞ്ഞൂലിനോടുപമിച്ചും മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും  ജെയിംസ് മാത്യു എംഎല്‍എ. സിപിഐയേയും കവയിത്രി സുഗത കുമാരിയേയും എംഎല്‍എ അദ്ദേഹം വിമര്‍ശിച്ചു. 

ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ ഗ്രഹണ സമയത്ത് ഫണമുയര്‍ത്തുന്ന ഞാഞ്ഞൂലുകളാണ്. ഇവര്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ്. കീഴാറ്റൂരിലെ പ്രശ്‌നം മാത്രമാണ് ഇവര്‍ കണ്ടത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കീഴാറ്റൂര്‍ ശാസ്ത്ര സാഹിത്യ പരിഷത്തായി മാറി. മേല്‍പ്പാലം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം ഇവര്‍ പഠിച്ചിട്ടുണ്ടോ. അതല്ലെങ്കില്‍ കീഴാറ്റൂരിനും അപ്പുറം കൂവോടും ബക്കളത്തുമെല്ലാം ഇതേ അലൈന്‍മെന്റില്‍ വയല്‍ നഷ്ടമാകുന്നുണ്ട്. സാഹചര്യത്തെ കുറിച്ച് പഠിക്കാതെയാണ് പലരും അഭിപ്രായം പറയുന്നത്. 

മാധ്യമങ്ങളും ഏതാനും കപട പരിസ്ഥിതിവാദികളും ചേര്‍ന്നാണ് കീഴാറ്റൂര്‍ എന്ന ഗ്രാമത്തെ അപമാനിക്കുന്ന വിധത്തില്‍ പ്രചാരണം അഴിച്ചു വിട്ടത്. മാധ്യമങ്ങള്‍ ശുദ്ധ നുണകളാണ് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ഒരു ദിവസം കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്യാതിരുന്നാല്‍ ഈ പ്രശ്‌നം താനെ കെട്ടടങ്ങും. പക്ഷപാതപരമായി യാതൊരടിസ്ഥാനവുമില്ലാതെ പ്രചരണം നടത്തുകയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.