വീരബലിദാനികള്‍ക്ക് പ്രണാമമര്‍പ്പിച്ച് പ്രചാരണം

Sunday 25 March 2018 2:00 am IST

 

ചെങ്ങന്നൂര്‍:  ചെന്നിത്തലയില്‍  വീര ബലിദാനികളായ മുരളി, കലാധരന്‍ എന്നിവരുടെ വീടുകളിലെത്തി ഇരുവരുടെയും ചിത്രങ്ങള്‍ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന് പിള്ള പര്യടനം തുടങ്ങിയത്.  

  തുടര്‍ന്ന്   ചെന്നിത്തല പഞ്ചായത്തിലെ പറയങ്കരി കോളനിയില്‍ ഭവന സന്ദര്‍ശനം നടത്തി.  വൈകിട്ട്  ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ 52-56 ബൂത്തുകളുടെ തെരഞ്ഞെടുപ്പു ഓഫീസുകളുടെ ഉത്ഘാടനം നിര്‍വഹിച്ചു. ബുധനൂര്‍ പഞ്ചായത്തില്‍ കടന്മാവ് ജങ്ഷന് സമീപം കാരക്കല്‍ കോളനി, എണ്ണക്കാട് ലക്ഷം വീട് കോളനി എന്നിവിടങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി. 

 ചെന്നിത്തല, ചെറിയനാട്, പഞ്ചായത്തുകളിലെ മരണ വീടുകള്‍ സന്ദര്‍ശിച്ച് അന്ത്യോപചാര ചടങ്ങുകളില്‍ പങ്കുകൊണ്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.