പീഡനശ്രമം: അദ്ധ്യാപകന്‍ അറസ്റ്റില്‍

Sunday 25 March 2018 2:00 am IST

 

തകഴി: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുപി സ്‌കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. തകഴി പഞ്ചായത്ത് കുന്നുമ്മ ചിറയില്‍ വീട്ടില്‍ നൈസാം (41) ആണ് പിടിയിലായത്.  പതിനൊന്നു വര്‍ഷമായി തകഴി ഗവ. യുപി സ്‌കൂളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഇന്നലെ ഉച്ചയോടെയാണ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.   കുതറി ഓടിയ വിദ്യാര്‍ത്ഥിനി സമീപവാസികളെ വിവരം അറിയിച്ചു.  രക്ഷകര്‍ത്താക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.  പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലം പറയാറുണ്ടെന്ന് പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണന്ന് പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.