ബ്ലോക്ക് പഞ്ചായത്തംഗം കുത്തിയിരിപ്പുസമരം തുടങ്ങി

Sunday 25 March 2018 2:00 am IST

 

അരൂര്‍: നീതി നിഷേധത്തിനെതിരെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഗൗരീശന്‍ അരൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ദേശീയപാതയോരത്ത് കുത്തിയിരിപ്പു സമരം തുടങ്ങി. അരൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പട്ടികജാതി കോളനി നവീകരണത്തിനായി കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ബ്ലോക്ക് പഞ്ചായത്ത് അംഗമായ തന്നെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവര്‍ക്കെതിരെയും വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ടാണ്  സമരം നടത്തുന്നത്.

  വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വെളുത്തുള്ളി വടക്ക് പ്രദേശത്ത് മത്സ്യതൊഴില്യളികള്‍ മത്സ്യം പിടിക്കുന്നതിനായി വിട്ടു  നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കൈതപ്പുഴ കായലിന്റെ കൈവഴിയായ 5 ഏക്കര്‍ വരുന്ന വെളുത്തുള്ളി പുറം കായലും സമീപത്തു കിടക്കുന്ന പാടവും ഭൂമാഫിയ പൂഴിയിട്ട് നികര്‍ത്തുന്നതിന് ശ്രമിച്ചിരുന്നു. ഇത്  തടഞ്ഞ ഗൗരീശനെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമാണ്  മര്‍ദ്ദനമെന്ന്  പരാതി. പട്ടികജാതി വികസന വകുപ്പു വഴി കൊണ്ടുവന്ന കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ചുള്ള കോളനി വികസനം നാട്ടുകാരായ ആളുകളെ കൊണ്ട് വികസനം തടസ്സപ്പെടുത്തുകയാണ് ചെയ്യിക്കുന്നത്.സംഘം ചേര്‍ന്ന് ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കും വരെ സമരം തുടരുമെന്ന് ഗൗരീശന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.