തണ്ണീര്‍മുക്കം ബണ്ട് തുറക്കണമെന്ന്

Sunday 25 March 2018 2:00 am IST

 

ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ ഉടന്‍ തുറക്കണമെന്നു ധീവരസഭ നാലാംനമ്പര്‍ കരയോഗം ആവശ്യപ്പെട്ടു. എല്ലാവര്‍ഷവും മാര്‍ച്ച് 15ന് ഉയര്‍ത്താറുള്ള ബണ്ട് ഷട്ടറുകള്‍ യഥാസമയം ഉയര്‍ത്താത്തതുമൂലം ബണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികളും കക്കാതൊഴിലാളികളും കായലിന്റെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങളും ഏറെ ബുദ്ധിമുട്ടുന്നു. മലിനജലത്തില്‍ പ്രാണവായു കിട്ടാതെ മത്സ്യസമ്പത്തും കക്കാസമ്പത്തും നശിക്കുകയാണെന്നും ഷട്ടറുകള്‍ തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എസ്.ലാലന്‍, സെക്രട്ടറി കെ.പി.ഷിബു എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.