രാജ്യസഭ: ബിജെപിക്ക് 11 സീറ്റുകള്‍ വര്‍ധിച്ചു; കോണ്‍ഗ്രസ്സിന് നാല് കുറഞ്ഞു

Sunday 25 March 2018 3:22 am IST
"undefined"

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി. 59ല്‍ 28 സീറ്റില്‍ ബിജെപി വിജയിച്ചു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 69 ആയി ഉയര്‍ന്നു. ഇത്തവണ പതിനൊന്ന് സീറ്റുകളാണ് ബിജെപിക്ക് കൂടുതലായി ലഭിച്ചത്. ഇതോടെയാണ് അംഗസംഖ്യ 58ല്‍ നിന്ന് 69 ആയി ഉയര്‍ന്നത്.

അതേ സമയം കോണ്‍ഗ്രസ് നാല് സീറ്റുകള്‍ കുറഞ്ഞ് അമ്പതിലെത്തി. ഇത്തവണ പത്ത് സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്. രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും ബിജെപിക്ക് സാധിച്ചു. അംഗബലം വര്‍ദ്ധിച്ചതോടെ പ്രതിപക്ഷത്തെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ സര്‍ക്കാരിന് സാധിക്കും. 

ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ പലപ്പോഴും പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങേണ്ട സാഹചര്യം ഭരണപക്ഷത്തിനുണ്ട്. പ്രതിപക്ഷത്ത് 13 സീറ്റുകളുള്ള എഐഎഡിഎംകെയും എന്‍ഡിഎ അനുകൂല നിലപാട് സ്വീകരിക്കാറുണ്ട്. 

നിലവിലെ കക്ഷി നില

ആകെ സീറ്റ്-245

ഒഴിവ്-ആറ്

 

എന്‍ഡിഎ-86

 

ബിജെപി-69

ജെഡിയു-5

അകാലിദള്‍, ശിവസേന-3 വീതം

പിഡിപി-2

നാഗാ പീപ്പിള്‍സ് ഫ്രണ്ട്, 

സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്, 

ആര്‍പിഐ(എ), 

ബോഡോ പീപ്പിള്‍സ് ഫ്രണ്ട്-1 വീതം

 

യുപിഎ-64

 

കോണ്‍ഗ്രസ്-50 

ആര്‍ജെഡി-5

എന്‍സിപി, ഡിഎംകെ-4 വീതം

മുസ്ലിം ലീഗ്-1

 

മറ്റുള്ളവര്‍-89

 

എഐഎഡിഎംകെ-13

തൃണമൂല്‍, എസ്പി-12 വീതം

ബിജെഡി-9

ടിഡിപി, ടിആര്‍എസ്-6 വീതം

സിപിഎം-5

ബിഎസ്പി-4

എഎപി-3

വൈഎസ്ആര്‍ കോണ്‍ഗ്രസ്-2

കേരള കോണ്‍ഗ്രസ്(എം), 

ഐഎന്‍എല്‍ഡി, സിപിഐ-1 വീതം

സ്വതന്ത്രര്‍-6

നോമിനേറ്റഡ്-8

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.