ഡിലീറ്റ് ഫേസ്ബുക്കിനു പിന്തുണയേറുന്നു, ടെസ്‌ല സിഇഒ പേജ് ഉപേക്ഷിച്ചു

Sunday 25 March 2018 3:26 am IST
"undefined"

ന്യൂയോര്‍ക്: അക്കൗണ്ടുകളില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ന്നതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാതെ ഫേസ്ബുക്. ഡിലീറ്റ് ഫേസ്ബുക്ക് എന്ന പ്രചാരത്തിന് പിന്തുണ ഏറുന്നു. വാട്‌സ്ആപ് സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ തുടക്കമിട്ട ഈ നീക്കത്തിലേക്ക് കൂടുതല്‍ പ്രമുഖര്‍ എത്തുന്നു. 

ടെസ്‌ല കോര്‍പ്പറേഷന്റേയും (ടെസ്‌ല മോട്ടോഴ്‌സ്) സ്‌പെസ്എ ക്‌സിന്റേയും ചെയര്‍മാനും സിഇഒയുമായ എല്‍സണ്‍ മസ്‌ക് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അധികം വൈകാതെ ടെസ്‌ല കോര്‍പ്പറേഷന്റേയും സ്‌പെസ് എക്‌സിന്റേയും ഫേസ്ബുക്ക് പേജുകള്‍ കൂടി എല്‍സണ്‍ പിന്‍വലിച്ചു. 

ഇറ്റ്‌സ് ടൈം, ഡിലീറ്റ് ഫേസ്ബുക്ക് എന്ന ബ്രയാന്‍ ആക്ടണിന്റെ ട്വീറ്റിനു താഴെ കഴിഞ്ഞ ദിവസം എന്താണീ ഫേസ്ബുക്ക് എന്ന് എല്‍സണ്‍ കുറിച്ചിടത്തു നിന്നാണ് തുടക്കം. ഇങ്ങനെ വെറുതേ പറയാതെ ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ ധൈര്യമുണ്ടോ എന്ന് ചിലര്‍ വെല്ലുവിളിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് എല്‍സണ്‍ തന്റേയും കമ്പനികളുടേയും ഫേസ്ബുക്ക് പേജുകള്‍ അവസാനിപ്പിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.