ന്യൂദല്‍ഹി: തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായുടെ തുറന്ന കത്ത്. തെലുങ്കുദേശം എന്‍ഡിഎ വിട്ട തീരുമാനത്തെ നിര്‍ഭാഗ്യകരമെന്നും ഏകപക്ഷീയമെന്നുമാണ് കത്തില്‍ അമിത് ഷാ പറയുന്നത്. വികസന പരിഗണനകള്‍ക്കു പകരം രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടിയാണ് ടിഡിപി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തില്‍ തനിക്ക് ഭയമുണ്ടെന്നും കത്തില്‍ അമിത് ഷാ പറയുന്നു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതാണ് ടിഡിപി എന്‍ഡിഎ വിടാന്‍ കാരണം. കത്തില്‍ ആന്ധ്രാപ്രദേശിനു മാത്രമായി നല്കിയ പ്രത്യേക പരിഗണനകള്‍ അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രപ്രദേശിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഏതറ്റം വരെ പോകാനും തയ്യാറാണെന്നും കത്തില്‍ പറയുന്നു.
16 എംപിമാരാണ് രാജ്യസഭയില്‍ ടിഡിപിക്കുള്ളത്. ഈ മാസമാദ്യമാണ് മുന്നണി വിടാനുള്ള തീരുമാനം അറിയിക്കുന്നത്. അതിനും ഒരാഴ്ച മുമ്പ് ടിഡിപിയിടെ രണ്ട് എംഎല്‍എമാര്‍ എന്‍ഡിഎ വിടുകയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കെതിരെ ലോക്സഭയില്‍ അവിശ്വാസം കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: