മുംബൈ: വായ്പാ തട്ടിപ്പുകേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ വസതികളില്‍ നിന്ന് അമൂല്യമായ ആഭരണങ്ങളും വിലകൂടിയ വാച്ചുകളും എംഎഫ് ഹുസൈന്, അമൃത ഷേര്‍ ഗില്‍ എന്നിവരുടെ പെയിന്റിങ്ങുകളും പിടിച്ചെടുത്തു. ഇവയ്ക്ക് കുറഞ്ഞത് 26 കോടി രൂപ വരുമെന്നാണ് കണക്ക്.
മുംബൈ വര്‍ളിയിലെ സമുദ്ര മഹലിലെ ആഡംബര ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. പുരാവസ്തു പ്രാധാന്യമുള്ള ആഭരണങ്ങള്‍ക്ക് 15 കോടി രൂപവരും. വാച്ചുകള്‍ക്ക് 1.4 കോടിയും. പെയിന്റിങ്ങുകള്‍ക്ക് പത്തു കോടിയിലേറെ വരും.
ആഭരണങ്ങളില്‍ ഒരു വജ്ര മോതിരമുണ്ട്, ഇതിനു മാത്രം 10 കോടി രൂപ വിലമതിക്കും. നീരവ്, അമ്മാവനും കൂട്ടുപ്രതിയുമായ മേഹുല്‍ ചോക്സി എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ കേസ് എടുത്തിട്ടുമുണ്ട്. ഇരുവരുടേയും 7638 കോടിയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: