കേന്ദ്ര പദ്ധതികള്‍ വേഗം നടപ്പാക്കാന്‍ നിര്‍ദ്ദേശം

Sunday 25 March 2018 3:37 am IST
"undefined"

ന്യൂദല്‍ഹി: കേന്ദ്ര പദ്ധതികള്‍ കഴിയുന്നത്ര വേഗം നടപ്പാക്കി തുടങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ ക്ഷേമ പദ്ധതികള്‍, കാര്‍ഷിക, ഗ്രാമീണ പദ്ധതികള്‍, തുടങ്ങിയവ അടിന്തരമായി നടപ്പാക്കാനാണ്  ഉത്തരവ്. പല മേഖലകളിലും വരള്‍ച്ച രൂക്ഷമാകുകയും കാര്‍ഷികോത്പന്ന വില കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര നടപടി.

കേന്ദ്ര പദ്ധതികള്‍ക്ക് പണം വാങ്ങുന്ന സംസ്ഥാനങ്ങളെ നിരീക്ഷിക്കാന്‍ ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് കഴിഞ്ഞാഴ്ച ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ പദ്ധതികള്‍ നേരത്തെ നല്‍കണമെന്നും ഓരോ പദ്ധതിക്കും നല്‍കുന്ന പണം വകമാറ്റി ചെലവഴിക്കരുതെന്നും കര്‍ശന വ്യവസ്ഥയുമുണ്ട്. ഫണ്ട് വെറുതേ കിടക്കാന്‍ അനുവദിക്കരുതെന്ന് മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച കൃഷി മന്ത്രി രാധാമോഹന്‍ സിങ് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങ് നടത്തിയിരുന്നു. അടുത്ത വര്‍ഷത്തേക്കുള്ള കാര്‍ഷിക പദ്ധതികള്‍ ഏപ്രില്‍ 15നു മുന്‍പ് സമര്‍പ്പിക്കാനായിരുന്നു യോഗത്തില്‍ മന്ത്രി നല്‍കിയ നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.